ഇടിമിന്നലേറ്റ് ആന ചെരിഞ്ഞു

അരീക്കോട്: ഇടിമിന്നലെറ്റ് ആന ചരിഞ്ഞു. കൊളക്കാടൻ നാസറിൻ്റെ മിനി എന്ന ആനയാണു ചരിഞ്ഞത്. ഇന്നലെ രാത്രി 2 മണിക്കുണ്ടായ ശക്തമായ മിന്നലാണ് മരണ കാരണമെന്നു പറയുന്നു. കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിനു ചേർന്ന സ്ഥലത്താണ് ആനയെ തളച്ചിരുന്നത്. മകനുമൊത്തു ആനയ്ക്കു തേങ്ങ കൊടുക്കുന്നതിനിടയിൽ പ്രകോപിതനായി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട പിതാവിൻ്റെ വൈറലായ വിഡിയോയിലെ മിനി ആനയ്ക്കാണു ദാരുണ അന്ത്യം.

error: Content is protected !!