
തിരൂരങ്ങാടി : നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നവീകരിച്ച കരുമ്പില്‍ ചുള്ളിപ്പാറ റോഡിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
കരുമ്പില്‍ മുതല്‍ സമൂസക്കുളം മേഖല വരെ ടാറിംഗ് നടത്തി. രണ്ടാം ഘട്ടമായി തദ്ദേശ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമൂസക്കുളം മുതല്‍ ചുള്ളിപ്പാറ വരെയുള്ള റോഡ് നവീകരണം ഉടന്‍ തുടങ്ങും. നഗരസഭ പദ്ധതിയില്‍ ചുള്ളിപ്പാറ കയറ്റത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തിയും അടുത്ത ദിവസം തുടങ്ങും. നിരവധി വാഹനങ്ങള്‍ ഗതാഗതം നടത്തുന്ന കരുമ്പില്‍ മുതല്‍ ചുള്ളിപ്പാറ റോഡിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുക.
കൗണ്‍സിലര്‍ ഫാത്തിമ പൂങ്ങാടന്‍, ഒ. ബഷീര്‍ അഹമ്മദ്. കെ.എം. മുഹമ്മദ്. പോക്കാട്ട് അബ്ദുറഹിമാന്‍കുട്ടി, കെകെ നയീം. സാദിഖ് ഒള്ളക്കന്‍, കെ.ഹംസകുട്ടി മാസ്റ്റര്‍, എ.കെ സലാം. എംടി ഹംസ.ടി കെ സൈതലവി. കെ, വി ഷാഫി. കെ മൂസക്കോയ. പി,കെ മുഹമ്മദ്കുട്ടി. കെ ജലീല്‍ മാസ്റ്റര്‍, കെ കെ, സൈതലവി,കെ.കെ ആസിഫ്. കെ.ക കബീര്‍, കെ. ശരീഫ്.കെ.കെ അബു. പി അബ്ദുറഹീമാന്‍, കെ.പി കുഞ്ഞിമുഹമ്മദ്. ടി അലവിക്കുട്ടി. സമദ് തോലലുക്കൽ,എൻ എം ശിഹാബ് സംസാരിച്ചു