കാട്ടിലങ്ങാടി – തെയ്യാല റെയില്‍ഗേറ്റ് ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും

താനൂര്‍ : നിയോജക മണ്ഡലത്തിലെ ദേവധാര്‍ കാട്ടിലങ്ങാടി – തെയ്യാല റെയില്‍ഗേറ്റ് ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

താനൂര്‍ നഗരസഭയിലെ പാലക്കുറ്റിയാഴി തോട് പാലം മുതല്‍ കാട്ടിലങ്ങാടി ക്ഷേത്രം വരെയുള്ള 1. 3 കി.മീറ്റര്‍ ആണ് ആദ്യഘട്ടത്തില്‍ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്. ദേവധാര്‍ റെയില്‍ വേ ഓവര്‍ബ്രിഡ്ജ് മുതല്‍ പാലക്കുറ്റിയാഴി തോട് വരെയും, കാട്ടിലങ്ങാടി ക്ഷേത്രം മുതല്‍ തെയ്യാല റെയില്‍വേ ഗേറ്റ് വരെയുള്ള രണ്ടാം ഘട്ട പ്രവൃത്തിക്കുള്ള സ്ഥലമേറ്റെടുപ്പിന് ഈ വര്‍ഷത്തെ ബജറ്റില്‍ രണ്ടു കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍മ്മാണം ആരംഭിക്കുന്ന ഭാഗത്തെ റോഡിന്റെ ഇരുഭാഗത്തെയും ഭൂ ഉടമകള്‍ എട്ടു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കിയതിനാലാണ് പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചത്.

മന്ത്രി വി. അബ്ദുറഹിമാന്റെ മണ്ഡലം ആസ്തി വികസന നിധിയില്‍ നിന്നും ഫണ്ട് അനുവദിച്ച് നിര്‍മ്മിച്ച കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചുറ്റുമതിലിന്റെയും പ്രവേശന കവാടത്തിന്റെയും സമര്‍പ്പണവും ചടങ്ങില്‍ വെച്ച് നടക്കും.

error: Content is protected !!