തിരൂരങ്ങാടി : ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ സർക്കാർ നൽകുന്ന ക്ഷേമ പെൻഷനുകൾ രണ്ടായിരം രൂപയാക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ പരിഗണനയിലാണെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക – ഹജ്ജ് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി പി.എസ്.എം.ഒ. കോളേജിൽ സംഘടിപ്പിച്ച ഭിന്നശേഷി സ്നേഹ സൗഹൃദ സംഗമവും സിഗ്നേച്ചർ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ കുടുംബശ്രീ മുഖേന തൊഴിൽ പരിശീലനമടക്കമുള്ള കാര്യങ്ങൾ ചെയ്യാനുള്ള നടപടിക ൾ ആയി വരുന്നു. അവരുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം, വിദ്യാഭ്യാസ പരിശീലനം, തെറാപ്പികൾ തുടങ്ങി നൈപുണ്യ പരിശീലനങ്ങൾ അവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് ഒരേ സമയം എല്ലാവരുമായി ഒത്തു കൂടുവാനും കഴിയുന്ന ഇത്തരം സ്നേഹ സംഗമങ്ങൾ പ്രശംസനീയമാന്നെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
ചടങ്ങിൽ പി.എസ്.എം.ഒ. കോളേജ് പ്രിൻസിപ്പൽ ഡോ: കെ.അസീസ് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഭിന്നശേഷി മേഖലയിലും സാമൂഹ്യ ജീവകാരുണ്യ രംഗത്തും ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ച് ഡോ: കബീർ മച്ചി ഞ്ചേരിക്ക് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം മന്ത്രി നൽകി.
കോളേജ് മാനേജർ എം.കെ. ബാവ, ഡോ: കർ മച്ചി ഞ്ചേരി,നഗരസഭാ കൗൺസിലർമാരായ ഹബീബ ബഷീർ, സുജിനി മുളമുക്കിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അലി അക്ഷദ് എം,ഡോ.വി.പി. ശബീർ, അക്ഷയ് എം,ഡോ: നൗഫൽ പി.ടി, മുജീബ് താനാളൂർ , സലാം ഹാജി മച്ചിങ്ങൽ, സത്യഭ്യാമ ടീച്ചർ, ശബാന ചെമ്മാട്, സമീറ കൊളപ്പുറം, ആയിശ പി, മൊയ്തീൻ കുട്ടി കടവത്ത്, സിറാജ വേങ്ങര , കെ.ടി. വിനോദ്,അഷ്റഫ് കുന്നുമ്മൽ ,നൗഫൽ ഇല്ലിയൻ , ഹസീന പാലത്തിങ്ങൽ,പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും കൺവീനർ അഷ്റഫ് മനരിക്കൽ നന്ദിയും പറഞ്ഞു. ഭിന്നശേഷി ശാക്തീകരണ മേഖലയിൽ സേവനം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും ചടങ്ങിൽ ആദരി ച്ചു. നോവിന്റെ പാട്ടുകാരൻ ജംഷീർ കൈനിക്കര , ഭിന്നശേഷി മാലാഖ കുട്ടികൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.