പരപ്പനങ്ങാടി : കണ്ണീർ തീരമായി മാറിയ പരപ്പനങ്ങാടിയിലെ വീട്ടിൽ ആശ്വാസ വചനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. 9 പേർ മരിച്ച കുന്നുമ്മൽ വീട്ടിലാണ് എത്തിയത്. രാത്രി 8 മണിയോടെയാണ് എത്തിയത്. കുടുംബാംഗങ്ങളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കെടുത്തു.
കുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച…