മലപ്പുറം : രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ അധ്യാപകർക്ക് നൽകുന്ന ഗുരു രത്ന പുരസ്കാരം വളവന്നൂർ ബാഫഖീ യതീം ഖാന ഹയർ സെക്കണ്ടറി ചരിത്ര അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ സിദ്ധീഖ് കെ മൂന്നിയൂരിന്. അധ്യാപക ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രൊഫസർ ജേർജ് ഓണക്കൂർ പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്ര വികസന അക്കാദമി വൈസ് ചെയർമാനും സിനിമാ നടനും ആയ പ്രേം കുമാർ , കാര്യവട്ടം ശ്രീ കണ്ഠൻ നായർ , സുൽഫി ഷഹീദ് , അജു കെ മധു എന്നിവർ പങ്കെടുത്തു. കലാ സാംസ്കാരിക ജന സേവന കാരുണ്യ രംഗത്ത് കാഴ്ചവെച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത് .