Saturday, January 31

പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം ; ഭര്‍ത്താവ് പിടിയില്‍

പാലക്കാട്: പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെ ഭര്‍ത്താവ് ഷണ്‍മുഖം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!