ട്രെയിനില്‍ തീകൊളുത്തിയ സംഭവം ; സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവെച്ച സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതിയല്ലെന്ന് പൊലീസ്. ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശി ഫആയിസ് മന്‍സൂറാണ്. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.

പ്രതിയുടേതിന് സമാനമായ ഷര്‍ട്ട് ധരിച്ചിരുന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ അക്രമം നടന്ന സമയം 9.30യും സിസിടിവിയിലെ ദൃശ്യങ്ങള്‍ രാത്രി 11.30ഓടെ ഉള്ളതുമായിരുന്നു. ഇതു ദുരൂഹത വര്‍ധിപ്പിച്ചതോടെയാണ് വിശദമായ പരിശോധന നടത്തിതും പ്രതിയുടേതല്ല ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചതും.

error: Content is protected !!