ഗൃഹനാഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് നാട്ടുകാർ.

എആർ നഗർ. കുന്നുംപുറം വലിയ പീടിക പാലമടത്തിൽ ചെമ്പന്തൊടിക അബ്ദുൽ കലാമിനെ (55) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. കാസർകോട് വ്യാപാരി ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കയ്യിൽ മുറിവേറ്റ പാടുണ്ട്. വീട്ടിൽ ഇന്നലെ ആരുമില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി സ്കൂട്ടറിൽ ഇദ്ദേഹം വരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞെന്നു പോലീസ് പറഞ്ഞു. നേരത്തെ പ്രവാസി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പുതപ്പും വസ്ത്രങ്ങളും ദൂരെ സ്ഥലത്തു നിന്നാണ് ലഭിച്ചത്. മാത്രമല്ല, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ ചാവി ലഭിച്ചെങ്കിലും വണ്ടി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!