Thursday, January 15

ടർഫിലെ ഗോൾ പോസ്റ്റ് ദേഹത്ത് വീണയാൾ മരിച്ചു

ഫറോക്ക് : ഫുട്ബോൾ ടർഫിലെ  അറ്റകുറ്റ ജോലിക്കിടെ ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണയാൾ മരിച്ചു. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലായിരുന്നു അപകടം. വർക്കിന്റെ മേസ്തരി ആയിരുന്നു. ജോലിക്കാർ വരുന്നതിന് മുമ്പ് വർക്ക് തുടങ്ങിയതായിരുന്നു. അതിനിടെയാണ് പോസ്റ്റ് ദേഹത്ത് വീണത്. സമീപത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോടമ്പുഴ മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.

 ഭാര്യ: മേലെവീട്ടിൽ റുക്കിയ കടലുണ്ടി നഗരം.  മക്കൾ: ഷെറീന, റിയാസ്, റിഷാദ്. മരുമക്കൾ : സലീം, സുമയ്യ, ബുസൈന.

error: Content is protected !!