Friday, August 15

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനം ഓടിച്ചു ; പിതാവിന് പിഴ

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് പിഴ വിധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 25ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുട്ടിയെ പിടികൂടിയത്.

error: Content is protected !!