
കോട്ടയം: ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച 61 കാരന്‍ പിടിയില്‍. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനാണ് പിടിയിലായ ജോസഫ് കോരന്‍. പരിചരിക്കാനായി മുറിയിലെത്തിയ സമയത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.