
പരപ്പനങ്ങാടി : പാലത്തിങ്ങല്‍,കീരനല്ലൂര്‍ ബി ടീം സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന കീരനല്ലൂര്‍ മിനി മാരത്തണിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഗോള്‍ഡന്‍ ഈഗിള്‍സ് പതിനാറുങ്ങല്‍ സംഘടിപ്പിച്ച അഖിലകേരള സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലിനിടെ നടന്ന ചടങ്ങില്‍ താനൂര്‍ ഡി. വൈ. എസ്. പി പയസ് ജോര്‍ജ് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ മാരത്തോണ്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോക്ടര്‍ കബീര്‍ മച്ചിഞ്ചേരി, കണ്‍വീനര്‍ വിനോദ് കെ.ടി , ബി ടീം ലീഡര്‍മാരും മരത്തോണ്‍ സംഘാടക സമിതി ഭാരവാഹികളുമായ അബൂബക്കര്‍, കുഞ്ഞുമുഹമ്മദ്, കെ സിദ്ധീഖ് , മരക്കാര്‍ മടപ്പള്ളി, എന്നിവര്‍ സംബന്ധിച്ചു.
റണ്‍ ഫോര്‍ യൂണിറ്റി & റണ്‍ ഫോര്‍ ഹെല്‍ത്ത് എന്ന സന്ദേശവുമായി ഏപ്രില്‍ 13നാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 8089 057 357, 9400 413 823