തിരൂർ: പെണ്ണുകാണാപിടികൂടിജെനെന്ന വ്യാജേന എത്തിയ ആൾ വയോധികയുടെ രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചോടി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂർ കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫ് (50) ആണ് പിടിയിലായത്.
സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാൻ വന്നതാണന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞ് ഇയാൾ വീട്ടിനുള്ളിലേക്കു കയറുകയും വയോധികയുടെ കൈയിൽനിന്നു വെള്ളംവാങ്ങി കുടിക്കുന്നതിനിടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളംവെച്ച് പിന്നാലെയോടി ബൈക്ക് പിടിച്ചുവെച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തട്ടിപ്പുകാരനെ പിടികൂടുകയായിരുന്നു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി നേരത്തെയും സുഹൃത്തിന് വേണ്ടി പെണ്ണ് കാണാൻ വന്നിട്ടുണ്ട്. വീട്ടിൽ വയോധിക തനിച്ചാണെന്ന് ബോധ്യമായത് കൊണ്ടാകാം വീണ്ടും വന്നതെന്ന് പോലീസ് പറഞ്ഞു.