Tuesday, October 14

പ്ലസ് വൺ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാളികാവ്: പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്.
വാണിയമ്പലം ഗവ.ഹയർസെക്കന്ററി

സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ.

കാളികാവ് എസ്.ഐ ടി.പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ കബറടക്കി.

error: Content is protected !!