ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് വരുന്നതുകണ്ട് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി

ന്യൂഡൽഹി: തിഹാർ ജയിലിലെ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ജയിൽ അധികൃതർ പരിശോധന നടത്താൻ എത്തുന്നതുകണ്ട ഉടനെയാണിത്.

ജയിൽ നമ്പർ ഒന്നിലെ തടവുകാരനാണ് ജനുവരി അഞ്ചിന് മൊബൈൽ ഫോൺ വിഴുങ്ങിയതെന്ന് തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ സ്ഥിരീകരിച്ചു. അയാളെ ഉടൻ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ വിഴുങ്ങിയ മൊബൈൽ ഫോൺ ഇപ്പോഴും തടവുകാരന്റെ വയറ്റിൽ തന്നെയാണ് ഉള്ളതെന്ന് ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു. തടവുകാരൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയത്തെത്തുടർന്നാണ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്. ഇത് കണ്ടയുടൻ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നു.

error: Content is protected !!