പരപ്പനങ്ങാടി മുതൽ കക്കാട് വരെ വീതി കൂട്ടി നവീകരിക്കാൻ പദ്ധതി സമർപ്പിക്കാൻ തീരുമാനം

നിർദ്ധിഷ്ട പതിനാറുങ്ങൽ – പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡിന്റെ തുടർ നടപടികൾ വേഗത്തിലാക്കാനും തീരുമാനം

തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗം കെ. പി. എ മജീദ് എം. എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്നു.

നിർദ്ധിഷ്ട പതിനാറുങ്ങൽ പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡിന്റെ തുടർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. താലൂക്ക് ആശുപത്രിയിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭ്യമാക്കേണ്ട അനുമതിക്ക് സർക്കാരിന് കത്ത് നൽകാൻ തീരുമാനിച്ചു. നിലവിൽ തകർന്ന കൾവർട്ടുകളും, ഡ്രൈനേജുകളും നവീകരിക്കുന്നതിന് അടിയന്തിര പ്രധാന്യത്തോടെ പ്രൊപ്പോസൽ സമർപ്പിക്കാൻ തീരുമാനിച്ചു. ന്യൂകട്ട് പാലം നിർമ്മാണം, ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം, ചിറമംഗലം റെയിൽവേ മേൽപ്പാലം എന്നിവയുടെ പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പരപ്പനങ്ങാടി നാടുകാണി റോഡിൽ, പരപ്പനങ്ങാടി മുതൽ കക്കാട് വരെ വീതി കൂട്ടി നവീകരിക്കുന്നതിന് വീണ്ടും സർക്കാരിന് പ്രൊപ്പോസൽ നൽകാൻ എം. എൽ. എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തിരൂരങ്ങാടി നഗര സഭ ഉപാധ്യക്ഷ സി.പി.സുഹറാബി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനീഷ വി. വി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ്‌ ഷാഫി ഇ. കെ, കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപാൽ മുള്ളത്ത് , റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സിദ്ധീഖ് ഇസ്മായീൽ, കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ബിജു. ജി, ആർ. ബി. ഡി. സി.കെ പ്രൊജക്റ്റ്‌ എഞ്ചിനീയർ അനസ് വി. കെ, പാലം വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മൊയ്‌തീൻ കുട്ടി, കെ. ആർ. എഫ്. ബി അസിസ്റ്റന്റ് എഞ്ചിനീയർ സലീം എം, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുൽ നാസർ എം. കെ, ടി. കെ നാസർ പങ്കെടുത്തു.

error: Content is protected !!