നവീകരിച്ച കരിപ്പറമ്പ് അരീപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച കരിപറമ്പ് അരീ പാറ റോഡ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നഗരസഭാ ചെയര്‍മാന്‍കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. വാദ്യമേളങ്ങളോടെയായിരുന്നു സമര്‍പ്പണം. ഡിവിഷന്‍ കൗണ്‍സിലര്‍ സിഎം അലി അധ്യക്ഷത വഹിച്ചു,

പ്രൗഡ ഗംഭീരമായ സദസ്സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍ , സോന രതീഷ്, സി,പി സുഹ്‌റാബി, ഇസ്മായില്‍ എംപി, സി, പി,സുധാകരന്‍, വി വി സുലൈമാന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒന്നേകാല്‍ കിലോമീറ്ററില്‍ വിശാലമായാണ് റോഡ് നവീകരിച്ചത്.

error: Content is protected !!