മഴകാരണം തടസ്സപ്പെട്ട പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും; ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: തിരൂര്‍കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (തിങ്കള്‍) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ രണ്ടുതവണ ഗതാഗത നിയന്ത്രണ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മഴകാരണം പ്രവൃത്തി തുടങ്ങാനായിരുന്നില്ല. മഴനിലച്ചതോടെ പ്രവൃത്തി ഇന്ന് തുടങ്ങും.

ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ് പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡില്‍
പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം.

കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ഇരുമ്പോത്തിങ്ങല്‍കൂട്ടുമൂച്ചി അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍റോഡ്, പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡി പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓര്‍ ബ്രിഡ്ജ് വഴിയും തിരിഞ്ഞു പോകണം.

error: Content is protected !!