
തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി.
നിരത്തിൽ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് 17000 രൂപ പിഴ ഈടാക്കി. കോട്ടക്കൽ രണ്ടത്താണി സ്വദേശി ക്കാണ് പണി കിട്ടിയത്.
വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തം ചെലവിൽ നീക്കിയതിനു ശേഷവും, നമ്പർ ബോർഡ് പ്രവേശിപ്പിച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.
ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ സജി തോമസ് എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.
നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും , നിലവിലുള്ള സൈലൻസർ മാറ്റി റോഡിലെ മറ്റു യാത്രക്കാർക്കും, റോഡിന് ഇരുവശങ്ങളിൽ താമസിക്കുന്നവരുടെ യും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ വെച്ചുപിടിപ്പിച്ചും, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ വെച്ചും അപകടം വരുത്തുന്ന ഹാൻഡിൽ തുടങ്ങി ബൈക്കിൽ വിവിധ തരത്തിലുള്ള ആൾട്ടറേഷനാണ് വരുത്തിയത്. ഇൻഷൂറൻസും ഇല്ലായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലും
വാഹന പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.