മൂന്നിയൂരിൽ നിരോധനം ലംഘിച്ച് ഉപ്പിലിട്ടത് കച്ചവടം ; പിഴ ഈടാക്കി

തിരൂരങ്ങാടി : മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ടത്, വിവിധ രാസ വർണ്ണങ്ങൾ , വൃത്തിഹീനമായ ഐസ് , പച്ചവെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടും അത് ലംഘിച്ച് കച്ചവടം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കി. ആദ്യ തവണ താക്കീത് നൽകിയിട്ടും വീണ്ടും നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഇനിയും ആവർത്തിച്ചാൽ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്ന് എഫ്. എച്ച് .സി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ട്, എച്ച്.ഐ ഹസിലാൽ കെ.സി എന്നിവർ അറിയിച്ചു.

പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കും എന്ന് സെക്രട്ടറി ഉണ്ണി അറിയിച്ചു. ജെ.എച്ച് ഐ മാരായ ജോയ് എഫ് , പ്രശാന്ത് .വി , അശ്വതി .എം, പഞ്ചായത്ത് എച്ച് ഐ ദീപ്തി .പി , സാരഥി കൃഷണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

error: Content is protected !!