തിരൂര്‍ പ്രകാശ് ഏജന്‍സിയിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം ; എകെജിഎടിയു (സിഐടിയു)

തിരൂരങ്ങാടി : തിരൂര്‍ പ്രകാശ് ഏജന്‍സിയിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആള്‍ കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സിഐടിയു) തിരൂരങ്ങാടി ഷഫാഫ് ഗ്യാസ് ഏജന്‍സി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു തിരുരങ്ങാടി ഏരിയാ പ്രസിഡന്റ് അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

കെ അബ്ദുള്‍ മജിദ് അധ്യക്ഷത വഹിച്ചു. ആദ്യകാല ഗ്യാസ് വിതരണ തൊഴിലാളികളെ ആദരിച്ചു. തിരൂര്‍ പ്രകാശ് ഗ്യാസ് ഏജന്‍സിയില്‍ നിന്ന് പിരിച്ചു വിട്ട തൊഴിലാളികള്‍ക്കായി ഷില്‍മ ഗ്യാസിലെ തൊഴിലാളികള്‍ സ്വരുപിച്ച തുക കൈമാറി. യൂണിറ്റ് സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുണിയന്‍ ജില്ലാ സെക്രട്ടറി കെ ഗോവിന്ദന്‍കുട്ടി, ജില്ലാ ജോ. സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍, കെ രാമദാസ്, ഇ പ്രകാശന്‍, പി ബാബുരാജ്, കെ മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. റിയാസ് കൊടശ്ശേരി നന്ദി പറഞ്ഞു

ഭാരവാഹികള്‍ : ഉണ്ണികൃഷ്ണന്‍ പുനത്തില്‍ (പ്രസിഡന്റ്), വി ടി അഷറഫ്, സി എം സുബൈര്‍ (വൈ. പ്രസിഡണ്ട്), റിയാസ് കൊടശ്ശേരി (സെക്രട്ടറി), എം ടി ഹര്‍ഷാദ്, വി പി ഷാജി, കെ അബ്ദുള്‍റഹിമാന്‍ (ജോ. സെക്രട്ടറി), കെ ഉണ്ണികൃഷ്ണന്‍ (ട്രഷര്‍ ).

error: Content is protected !!