സ്കൂൾ ഗ്രൗണ്ടിൽ നിറയെ അവശിഷ്ടങ്ങൾ തള്ളി; കായികമേള നടത്താൻ പ്രയാസപ്പെട്ട് സ്കൂൾ അധികൃതർ

തിരൂരങ്ങാടി : ഡ്രൈനേജ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടത് കാരണം ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാതെ വിദ്യാർഥികൾ. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രവൃത്തിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

സ്കൂളിന് സമീപത്തെ റോഡിൽ ഡ്രൈനേജ് നിർമിക്കുന്നതിനായി റോഡരികിൽ നിന്നെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളുമാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണും വലിയ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബിന്റെ വലിയ കഷ്ണങ്ങളും ഇവിടെ തള്ളിയിരിക്കുകയാണ്. കൂടാതെ കേടുവന്ന തെരുവ് വിളക്കുകളും കാലുകളുമെല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.

വീഡിയോ വാർത്ത

തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തെരുവുവിളക്കുകളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.
ഇതു കാരണം കുട്ടികൾക്ക് ഗ്രൗണ്ട് സുഗമമായി ഉപയോഗിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എൽപി മുതൽ ഹയർ സെക്കൻഡറി വരെ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. നഗരസഭയിലെ ആകെയുള്ള സ്റ്റേഡിയങ്ങളിലൊന്നാണിത്. ഗ്രൗണ്ടിൽ അവശിഷ്ടങ്ങളായതിനാൽ സ്കൂൾ കായിക മേള പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്. നഗരസഭാധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാറ്റാൻ നടപടി ഉണ്ടായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

error: Content is protected !!