Monday, October 13

പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വ, ശനി ദിവസങ്ങളിൽ നടക്കുന്ന നിത്യ ശൈലീ രോഗ പരിശോധനക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം അനുവദിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

ഇരുനൂറോളം രോഗികളാണ് ഈ ദിവസങ്ങളിൽ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിൽ എത്തുന്നത്. പരിശോധനക്കെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് മരുന്ന് പൂർണ്ണമായി ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. തേനത്ത് മൊയ്തീൻകുട്ടി, ഇരുമ്പൻ അബ്ദുറഹിമാൻ, കൊണ്ടാടൻ സൈതലവി, ടി സന്തോഷ്‌,എൻ കെ അബ്ദുൽകരീം, എം കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

error: Content is protected !!