ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെ പടി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

തിരൂരങ്ങാടി : ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെപടി ജുമാ മസ്ജിദിന് മുന്‍വശം ജമലുല്ലൈലി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ മുത്തുകോയ തങ്ങളുടെയും ഭാര്യ സന്താനങ്ങളുടെയും 63-ാമത് ആണ്ട് നേര്‍ച്ചക്ക് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി.

ചടങ്ങില്‍ കെ.കെ ആറ്റക്കോയ തങ്ങള്‍, കെ.കെ എസ് കുഞ്ഞിമോന്‍ തങ്ങള്‍, കെ.കെ.എം അഷ്‌റഫ് തങ്ങള്‍, കാരാട്ട് കെ.പി പൂക്കുഞ്ഞി കോയ തങ്ങള്‍, പി.പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.കെ മൂസ മുസ്‌ലിയാര്‍, എം.കെ മൂസ, സൈത് മുഹമ്മദ്, പൂങ്ങാടന്‍ ഇസ്മായില്‍, ഒ.സി ഹനീഫ, പി.പി ബഷീര്‍, എം മൊയ്തീന്‍ കുട്ടി മറ്റു നാട്ടുകാര്‍, ഉസ്താദുമാര്‍ പങ്കെടുത്തു. നേര്‍ച്ച 20 ന് സമാപിക്കും.

error: Content is protected !!