
കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പനക്കൽ സമദിന്റെ മകൻ ഇസ്ഹാഖ് എന്ന കുഞ്ഞാപ്പു (41) ന്യൂ മോണിയ ബാധിച്ചു മരിച്ചു. ഒരാഴ്ചയിലേറെ കോട്ടക്കൽ മിംസിൽ ചികിത്സയിലായിരുന്നു. പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി മരിച്ചു. കബറടക്കം ഇന്ന് 12 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. ഭാര്യ, തസ്ലീന ചെമ്മാട്. മക്കൾ: ഇസാൻ, അംന ഫാത്തിമ, നിഹ ഫാത്തിമ.