മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ രോഗികളുടെയും പരിസരവാസികളുടെയും സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കാളാണ്ടിത്താഴം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഡെന്റൽ കോളേജ് വരെയെത്തുന്ന നാലരമീറ്റർ വീതിയുള്ള ടാർ റോഡ് ചുറ്റുമതിൽ നിർമ്മിച്ച് അടയ്ക്കാനുള്ള മെഡിക്കൽ കോളേജിന്റെ നീക്കം പരിസരവാസികൾക്ക് യാത്രാസൗകര്യം നിഷേധിക്കാൻ കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.

മെഡിക്കൽ കോളേജ് കോമ്പൗണ്ട്‌ റോഡിന് ഇരുവശവും ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കാമെന്നും അതുവഴി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ മെഡിക്കൽ കോളേജ് കാമ്പസ് സുരക്ഷിതമാക്കാമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

error: Content is protected !!