
ചേലേമ്പ്ര :എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് സ്വഗതസംഘം രൂപവത്കരിച്ചു കുറ്റിപ്പാല ദാറുൽ ഇർശാദിൽ വെച്ച് നടന്ന സംഗമം തേഞ്ഞിപ്പലം സോൺ മുസ്ലിം ജമാഅത് പ്രസിഡന്റ് മുഹമ്മദ് ബാഖവി ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മുൻ സംസ്ഥാന ഫിനാൻസ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി. സർക്കിൾ പ്രസിഡന്റ് ഖാദർ മുസ്‌ലിയാർ സ്വാഗത സംഘ പ്രഖ്യാപനവും നടത്തി.
ദാറുൽ ഇർഷാദ് പ്രിൻസിപ്പാൾ ബാവ അഹ്സനി അകമ്പടം, എസ് വൈ എസ് സോൺ സെക്രട്ടറി ശറഫുദ്ധീൻ സഖാഫി കൊളക്കാട്ടുചാലി, എസ് വൈ എസ് സർക്കിൾ സെക്രട്ടറി ഹസൈനാർ സഖാഫി, ഡിവിഷൻ പ്രസിഡന്റ് മുഹ്സിൻ ഇർഫാനി ഡിവിഷൻ ജനറൽ സെക്രട്ടറി ജാബിർ പറമ്പിൽ പീടിക ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഹാരിസ് അദനി എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി റഷീദ് ഇർഫാനി സ്വാഗതവും സ്വാഗത സംഘ കൺവീനർ നാസർ കൊട്ടക്കാട്ടുപള്ളിയാളി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : അബ്ദുൽ ഖാദർ ഹാജി (ചെയർമാൻ ), നാസർ കെ കെ ജനറൽ (കൺവീനർ ) ഷാഫി ഹാജി പൊയിൽതൊടി (ഫിനാൻസ് ചെയർമാൻ) 2025 ജൂൺ 27,28,29, തിയതികളിൽ ചേലേമ്പ്ര ചേലൂപാടത്ത് വെച്ച് ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുന്നത്.