ദുരിതക്കയത്തിലും മോഷ്ടാക്കള്‍ ; രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന മോഷണം ; മുന്നറിയിപ്പുമായി പൊലീസ്

വയനാട് : ഉരുള്‍പ്പൊട്ടലില്‍ നാടൊന്നിച്ച് കണ്ണീരിലാണപ്പോള്‍ അവസരം മുതലെടുത്ത് മോഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില നീചന്മാര്‍. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം നിചപ്രവര്‍ത്തികളും നടക്കുന്നത്. ദുരിതക്കയത്തിലും മോഷണത്തിനിറങ്ങിയവരെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ഇതര സംസ്ഥാനക്കാരായ ചിലര്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു.

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. അതേസമയം തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതരെ ഏല്‍പ്പിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും കാണുന്നവരെ നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

error: Content is protected !!