ആയിരങ്ങൾ ഒഴുകിയെത്തി, മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച സമാപിച്ചു

തിരുരങ്ങാടി: നാലു ദിവസമായി നടന്നു വരുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186-ാം ആണ്ടു നേർച്ച സമാപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ നേർച്ച ആയതിനാൽ ആയിരങ്ങളാണ് എത്തിയത്. അവർക്ക് ചീരണിയായി പത്തിരിയും ഇറച്ചിയും വിതരണം ചെയ്തു. വിതരണോൽഘാടനം മുദർയ്യിസ് ഇബ്രാഹീം ബാഖവി നിർവ്വഹിച്ചു.
ബ്രിട്ടീഷുകാർക്കെതിരെയും വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും പോരാടിയ പതിനൊന്നു പേരാണ് മുട്ടിച്ചിറയിൽ വീര മൃത്യു വരിച്ചത്. അവരുടെ സമരണ നിലനിർത്തുന്നതിനാണ് എല്ലാ വർഷവും ശവ്വാൽ ഏഴിന് നേർച്ച നടക്കുന്നത് മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മററിയാണ് നേർച്ച സംഘടിപ്പിക്കുന്നത്.
മുട്ടിച്ചിറ ശുഹദാ നഗറിൽ നടന്ന സമാപന പ്രാർത്ഥനാ സംഗമത്തിൽ ആയിര ങ്ങൾ പങ്കെടുത്തു. സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പുക്കാടൻ മുസ്തഫ അധ്യക്ഷത വഹിച്ചു. കൊഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രമുഖ പണ്ഡിതനുംപ്രഭാഷകനുമായ വലിയുദ്ധീൻ ഫൈസി, ദാറുൽ ഹുദാ വൈസു ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മത് നദ്‌വി കൂരിയാട് , സി.കെ.മൊയ്തീൻ ഫൈസി, യൂനുസ് ബാഖഫി, കെ.ടി.ജലീൽ ഫൈസി സദർ അബ്ദുൽ ഹമീദ് മുസ്ലിയാർ .കൈതകത്ത് അലവിഹാജി ,ഹനീഫ ആൽച്ചാട്ടിൽ,ഹനീഫ മൂന്നിയൂർ,കൈതത്ത് സലീം കെ. ബാവ ഫൈസി പ്രസംഗിച്ചു.
ഇ.മുഹമ്മത് എന്ന വല്ലാവ, എറമ്പൻ സൈതലവി, പി.പി.മുഹമ്മത്, കൈതകത്ത് ഹസ്സൻ പൂക്കാടൻ മുസ്തഫ,കറുത്തേടത്ത് അലവിഹാജി, എറമ്പൻ സൈതലവി,
കൈതകത്ത് മുജീബ്, ചെമ്പൻ ബാവ, വി.പി.ഹസ്സൻ കോയ
എറമ്പൻ ശരീഫ്, പൂക്കാടൻ ശുക്കൂർ , കൈതകത്ത് ഫിറോസ് , പുക്കാടൻ സക്കീർ, പി.പി. റിയാസ്, എറമ്പൻ അബു, പുക്കാടൻ അംസു, ഫാരിസ് കൈതകത്ത് , പി.പി. റബീഹ്, ഇ റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!