
തിരൂരങ്ങാടി : കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അലുമിനി അസോസിയേഷന്‍ സെക്രട്ടറിയുമായ കെഎം സുജാതയുടെ ഭൗതിക ശരീരത്തില്‍ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.സുജാത പഠിച്ചു വളര്‍ന്ന തിരൂര്‍ങ്ങാടി പി എസ് എം.ഒ കോളേജിന്റെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതശരിരം ഒരു നോക്കു കാണാന്‍ നാനാ തുറകളിലുള്ള നിരവധി പേരാണ് എത്തിയത്. കോളേജിന്റെ അലുമിനി അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ സംഘാടന രംഗത്ത് സുജാതയുടെ സേവനങ്ങള്‍ മഹത്തരമാണ്. പെട്ടെന്നുള്ള വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്ക് താങാന്‍ കഴിയും വിധമായിരുന്നില്ല
പി ഉബൈദുള്ള എംഎല്‍എ. മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, എഡിഎം മെഹറലി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത് തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഒ സാദിഖ് , ജില്ലാ പഞ്ചായത്ത് അംഗം ടിപിഎം ബഷീര്‍ തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, ഗായകന്‍ ഫിറോസ് ബാബു പി എസ് എം ഒ കോളേജ് കമ്മിറ്റി ചെയര്‍മാന്‍ എം കെ ബാവ,പ്രിന്‍സിപ്പല്‍ ഡോ : കെ അസീസ് അലുമിനി അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: സിപി മുസ്തഫ, ജനറല്‍ സെക്രട്ടറി കെ ടി മുഹമ്മദ് ഷാജു, തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി