
മലപ്പുറം : അരിക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരണമടഞ്ഞു. ബികാസ് കുമാര്‍ (29), ഹിദേശ് ശശി (46), സമദ് അലി (20) എന്നിവരാണ് മരിച്ചത്. രണ്ട് ബിഹാര്‍ സ്വദേശികളും ഒരു ആസാം സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കളപ്പാറയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
സ്വകാര്യ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതശരീരങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.