Thursday, November 13

ബൈക്കുകള്‍ കുട്ടിയിടിച്ച്‌ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്.പാലക്കാട് സ്വദേശി സഞ്ജയ്. കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, അജിത്ത് എന്നിവരാണ് മരിച്ചത്. തിരിച്ചറിയില്‍ രേഖകള്‍ പരിശോധിച്ചാണ് പേര് വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചത്. പരിക്കേറ്റ ഒരാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട ഒരു ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. ഇതില്‍ രണ്ടുപേർ മരണപ്പെട്ടു. ബൈക്കുകള്‍ അമിതവേഗതയിലായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു.

error: Content is protected !!