
നിലമ്പൂർ : ടിക് ടോക് താരം
വഴിക്കടവ് സ്വദേശി മഞ്ചേരി കാരക്കുന്നിൽ അപകടത്തിൽ മരിച്ചു. വഴിക്കടവ് ചോയത്തല ജുനൈദ് (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 6.20ന് കാരക്കുന്ന് മരത്താണി വളവിൽ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസ്സുകാർ കണ്ടത്.
മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നു വഴിക്കടവിലേക്ക് ബൈക്കിൽ വരവെയാണ് അപകടം. അറിയപ്പെടുന്ന വ്ലോഗർ ആണ് ജുനൈദ്. മാതാവ്, സൈറാ ബാനു. മകൻ: മുഹമ്മദ് റെജൽ