തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം ആരംഭിച്ചു. മൂന്നിയൂർ സി.പി. ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് പ്രസിഡണ്ട് സാജിത .കെ.ടി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹറാബി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് അലി (ഒടിയിൽ പീച്ചു) സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ഫൗസിയ .സി.സി, സ്റ്റാർ മുഹമ്മദ്, ബിന്ദു പി.ടി, ഭരണ സമിതിയംഗങ്ങളായ ജാഫർ ഷരീഫ്, അയ്യപ്പൻ.സി.ടി, സുഹറ ഒള്ളക്കൻ, റംല .പി.കെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രേമരാജൻ. ഒ.കെ, ഹെഡ്ക്ലാർക്ക് ലൂസെൽ ദാസ്. ജി.ഇ. ഒ. സുധീർ കുമാർ ആർ.ജി.എസ്.എ കോ- ഓർഡിനേറ്റർ സോന. കെ, യൂത്ത് കോഓർഡിനേറ്റർമാരായ അശ്വിൻ, ഷമീം പാലക്കൽ തുടങ്ങിയർ സംബന്ധിച്ചു.