Tuesday, October 14

തിരൂരങ്ങാടി മുൻസിപ്പൽ തല വായന മത്സരം നടത്തി

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എൽ പി, യു.പി വിഭാഗം വായന മത്സരം – 2025 തിരൂരങ്ങാടി മുൻസിപ്പൽ തല മത്സരം GHS തൃക്കുളം സ്കൂളിൽ വെച്ച് നടന്നു. LP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾ അതുൽ മാധവ് (GLPS വെന്നിയൂർ, കപ്രാട്), റന്ന ഫാത്തിമ T (GMLPS തിരൂരങ്ങാടി), മുഹമ്മദ് റിഷാദ് PK  (GLPS തിരൂരങ്ങാടി) എന്നിവരും UP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾ
നിയ മറിയം CV (OUPS തിരൂരങ്ങാടി), ആദി കൃഷ്ണ A (GHS തൃക്കുളം), ശിവപ്രിയ K (GWUPS തൃക്കുളം) എന്നിവരും വിജയികളായി. വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. പരിപാടിയുടെ ഉത്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: ഇഖ്‌ബാൽ കല്ലുങ്ങൽ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്സിൽ പ്രസിഡന്റ് TK അബ്ദുൽ റഷീദ് മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു. മേഖല സമിതി കൺവീനർ ഖാലിദ് ഏലാന്തി സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്സിൽ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീൻ കാനഞ്ചേരി അധ്യക്ഷതയും വഹിച്ചു. ശ്രീധരൻ നന്ദിയും അർപ്പിച്ചു.

error: Content is protected !!