തിരൂരങ്ങാടി : മുനിസിപ്പൽ തല ഭിന്നശേഷി, അറബിക്, ജനറൽ സ്‌കൂൾ കലാമേള തൃക്കുളം ഗവണ്മെന്റ് വെൽഫയർ യു പി സ്‌കൂളിൽ വെച്ച് നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ ജനറൽ വിഭാഗത്തിൽ ഗവ: തൃക്കുളം വെൽഫെയർ യു പി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. കാച്ചടി പി എം എസ് എ എൽ പി സ്‌കൂൾ രണ്ടാം സ്ഥാനവും വെന്നിയൂർ ജി എം യു പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
അറബിക് വിഭാഗത്തിൽ ജി എൽ പി എസ് തിരൂരങ്ങാടി , എ എം എൽ പി സ്‌കൂൾ തൃക്കുളം , പി എം എസ് എ എൽ പി സ്‌കൂൾ കാച്ചടി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ജി എം യു പി എസ് വെണ്ണിയുർ , ഒ യു പി എസ് തിരൂരങ്ങാടി എന്നീ സ്‌കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ എ എം എൽ പി സ്‌കൂൾ ചുളിപ്പാറ മൂന്നാം സ്ഥാനം നേടി
കലോത്സവത്തിലെ ഉദ്ഘാടന – സമാപന സമ്മേളനങ്ങളിൽ മുനിസിപ്പൽ ചെയർമാൻ കെ പി അഹമ്മദ് കുട്ടി ,സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ പി എസ് ബാവ , ഇഖ്ബാൽ കല്ലിങ്കൽ ,സി പി ഇസ്മായിൽ , സുഹറാബി , സോനാ രതീഷ് എന്നിവരും കൗൺസിലർമാരായ ജയശ്രീ, അലി സി എം , ബാബുരാജ്, അജാസ് എന്നിവരും സ്‌കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ കെ പി , പി ടി എ പ്രസിഡന്റ് സമാൻ , എസ് എം സി ചെയർമാൻ വി വി സുലൈമാൻ ,വൈസ് പ്രസിഡന്റ് രാജീവ് റാം , ബി ആർ സി ട്രെയിനർ റിയോൻ ആന്റണി ,സ്റ്റാഫ് സെക്രട്ടറി പ്രവീഷ്കുമാർ എന്നിവർ പങ്കെടുത്തു.
മേളക്ക് വേണ്ടി പി ടി എ കമ്മറ്റി അംഗം സതീഷ് തൃക്കുളം തയ്യാറാക്കിയ വേദി ശ്രദ്ധ പിടിച്ചു പറ്റി.