
തിരൂരങ്ങാടി : സ്റ്റാൻഫോർഡ് യുണിവേഴ്‌സിറ്റി – എൽസിവർ തയ്യാറാക്കിയ ലോകത്തിലെ ഉന്നതരായ 2% പോളിമാർ കെമിസ്ട്രി ശാസ്ത്രജ്ഞരുടെ പട്ടികയിൽ പി എസ് എം ഒ കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ
ഡോ. സിറാജുദീൻ പള്ളിയാലി ഇടം പിടിച്ചു. ഗവേഷണ മികവും അമ്പതിൽ പരം ഗവേഷണ പ്രബദ്ധങ്ങളും പരിഗണിച്ചാണ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ (2024 & 2025) പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ശിഹാബിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥിരോൽസാഹവും അക്കാദമിക രംഗത്തെ നിതാന്ത ജാഗ്രതയും പാലിക്കുന്ന ഒരു ഗവേഷകന് ലഭിക്കാവുന്ന മികച്ച അംഗീകാരമാണിത്. തമിഴ്നാട് ഗാന്ധിഗ്രാം യുണിവേഴ്സിറ്റിയിലാണ് സിറാജ് ഗവേഷണം പൂർത്തിയാക്കിയത്. വയനാട് പൊഴുതന സ്വദേശിയായ സിറാജ് കാലിക്കറ്റ് യുണിവേഴ്സിറ്റി ഗവേഷണ മാർഗ്ഗദർശിയായും പ്രവർത്തിക്കുന്നുണ്ട്.
അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു
തിരൂരങ്ങാടി: സ്റ്റാൻഫോർഡ് യുണിവേഴ്‌സിറ്റി – എൽസിവർ തയ്യാറാക്കിയ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ച ഡോ. ശിഹാബുദ്ദീൻ പള്ളിയാലിനെ പി എസ് എം ഒ കോളേജ് സി കെ സി ടി യൂനിറ്റ് അനുമോദിച്ചു. ഡോ. അബ്ദുൽ കരീം ടി അധ്യക്ഷ എ വഹിച്ച ചടങ്ങിൽ ഡോ. ശിബ്നു എസ് ഉപഹാരം കൈമാറി. ഡോ. കെ റംല, ഡോ. മുഹമ്മദ് ഹസീബ് എൻ,നബീന സി.പി എന്നിവർ സംസാരിച്ചു.