Monday, October 13

കരിപ്പൂരില്‍ 83 ലക്ഷത്തിന്റെ സ്വര്‍ണവുമായി തിരൂരങ്ങാടി സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച തിരൂരങ്ങാടി സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1281 ഗ്രാം തൂക്കം വരുന്ന സ്വര്‍ണവുമായാണ് അബുദാബിയില്‍ നിന്ന് എത്തിയ ഇയാള്‍ കസ്റ്റംസിന്റെ പിടിയിലായത്.

അതേസമയം മറ്റൊരു കേസില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 5990 ഗോള്‍ഡ്ഫ്‌ലെക്ക് ബ്രാന്‍ഡ് സിഗരറ്റുകളും പിടിച്ചെടുത്തു. റാസല്‍ ഖൈമയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് 60000 രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍ കസ്റ്റംസ് പിടികൂടിയത്.

error: Content is protected !!