തിരൂരങ്ങാടി : തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ 9 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള 150 കുട്ടികൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം തിരൂരങ്ങാടി തഹസിൽദാർ,പി ഓ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, കുട്ടികൾക്കായുള്ള ജേഴ്സിയുടെ പ്രകാശനം, ആമിയ ഗോൾഡൻ ഡയമണ്ട് മാനേജിംഗ് ഡയറക്ടർ സൽമാന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികൾക്കുള്ള സ്പോർട്സ് ക്വിറ്റിന്റെ ഉദ്ഘാടനം ജെംസ് പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ പി എം അഷ്റഫ് നിർവഹിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു.
തുടർന്ന് നടന്ന പരിപാടിയിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു, ക്വിസ് മത്സരത്തിൽ എടരിക്കോട് പി കെ എം എച്ച് എസ് സ്കൂൾ ടീം വിജയികളായി രണ്ടാം സ്ഥാനം രാജാസ് ഹൈസ്കൂൾ കോട്ടക്കലും, മൂന്നാം സ്ഥാനം എം എച്ച് എസ് മൂന്നിയൂരും നേടി, ചിത്രരചന മത്സരം കിഡ്സ് വിഭാഗത്തിൽ ഷൻസ അൻവർ ജെംസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ഷാസ് അമീൻ ജെംസ് പബ്ലിക് സ്കൂൾ കൂരിയാട് രണ്ടാം സ്ഥാനവും സെൻഷാ ഇർഫാദ് എം എ എച്ച് എസ് സ്കൂൾ കൊടിഞ്ഞി മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ സൈന അബ്രീൽ,ജെംസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ശേഖ അൻവർ, ശേഹഅൻവർ, എന്നിവർ ജെംസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും സിദ്റത്തുൽ മുൻതഹ നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെമ്മാട് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഫാത്തിമ ഫിദ ഐ യു എച്ച് എസ് പറപ്പൂർ ഒന്നാം സ്ഥാനവും സൻഹാ കെ, പി കെ എം എച്ച് എസ് എടരിക്കോട് , രണ്ടാം സ്ഥാനവും സ്മൃതി, കെ എച്ച് എം എ എച്ച് എസ് വളക്കുളം മൂന്നാം സ്ഥാനവും നേടി,
ഉച്ചക്ക് ശേഷം നടന്ന ചെസ്സ് ടൂർണമെന്റിൽ പ്രതീഷ് ഒന്നാം സ്ഥാനവും 9 വയസ്സുകാരൻ, റിഷാൻ റഷീദ്, രണ്ടാം സ്ഥാനവും, യഹിയ മൂന്നാം സ്ഥാനവും നേടി, വൈകുന്നേരം നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ സി കെ ജാഫർ കക്കാട് ഒന്നാം സ്ഥാനവും, ഷഹദ് ഹനീഫ രണ്ടാം സ്ഥാനവും നേടി,
ചടങ്ങിന് തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ അധ്യക്ഷത വഹിച്ചു തിരൂരങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ സുലൈഖ കാലോടി, കേരള മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ പി,ഉസ്മാൻ, തിരൂരങ്ങാടി മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇക്ബാൽ കല്ലുകൾ ഇ പി ബാവസാഹിബ് സുഹറാബി,എന്നിവരും, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി എച്ച് മഹ്മൂദ് ഹാജി, പ്രൊഫസർ കെ ടി അബ്ദുറഹിമാൻ, എം എൻ ഹുസൈൻ, സി എച്ച് ഖാലിദ്, സബാഹ് കണ്ടുപുഴക്കൽ, എം അബ്ദുറഹിമാൻ കുട്ടി, നെയിം ചേറൂർ, മുഹമ്മദലി മൂന്നിയൂർ, മുൻസിപ്പൽ കൗൺസിലർമാരായ പി കെ അബ്ദുൽ അസീസ് സി എച്ച് അജാസ്, അലി മോൻ തടത്തിൽ അരിമ്പ്ര മുഹമ്മദലി സമീർ വലിയാട്ട് സഹീർ ചുള്ളിപ്പാറ, ഹഫ്സ കാരാടൻ റഷീദ് ഓസ്കാർ പി എം അബ്ദുൽ ഹഖ്, ഷബീബ, ബഷീർക്കാടേരി, സിറാജ് മേലെ വീട്ടിൽ സമദ് കാരാടൻ, പി എം ഷഫാഫ്, ബഷീർ വിന്നേഴ്സ് പി എം എ ജലീൽ, മണക്കടവൻ അയ്യൂബ് ഹാജി, കമ്മു ചെമ്മാട്എന്നിവർ പങ്കെടുത്തു
ജനറൽ സെക്രട്ടറി മുനീർ കൂർമത്ത് സ്വാഗതവും ട്രഷറർ അബ്ദുൽ കലാം കാരാടൻ നന്ദിയും പറഞ്ഞു