മൂന്നിയൂര്‍ : സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നിയൂര്‍ സ്വദേശിയുടെ ഖബറടക്കം ഇന്ന് നടക്കും. മൂന്നിയൂര്‍ ആലിന്‍ ചുവട് സ്വദേശി എന്‍. എം ഹസ്സന്‍കുട്ടി ഹാജിയുടെ മകന്‍ നൂറുദ്ധീന്‍ എന്ന കുഞ്ഞാവയുടെ മയ്യിത്ത് സൗദിയിലെ അസര്‍ നിസ്‌ക്കാരശേഷം ബിഷയിലെ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. നൂറുദ്ദീന്റെ പേരിലുള്ള മയ്യിത്ത് നിസ്‌കാരം ഇന്ന് ഇശാ നിസ്‌കാരനദ്ധരം മൂന്നിയൂര്‍ ചിനക്കല്‍ സുന്നി ജുമാ മസ്ജിദില്‍ വെച്ച് നടക്കുന്നതാണ്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സൗദി ബിഷയില്‍ വച്ച് വാഹനപകടമുണ്ടായത്. ഭാര്യ. നഷീദ. മക്കള്‍ ആസ്യ, റയ്യാന്‍, അയ്‌റ. മാതാവ് ആയിഷ. സഹോദരങ്ങള്‍ ശറഫുദ്ധീന്‍ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ ,ഹഫ്‌സത്ത് .