തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം സജീവം

തിരൂർ : ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ തിരൂര്‍ നഗരഹൃദയത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. തിരൂര്‍ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റര്‍ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ അറിവോടെയാണ് ഇതെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ ലോഡ്ജിലെത്തിക്കാന്‍ ഏജന്റുമാരും സജീവമാണ്. പെണ്‍കുട്ടികള്‍ക്കു പുറമെ ആണ്‍കുട്ടികളെയും ലോഡ്ജിലെത്തിക്കുന്ന സംഘത്തിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതിന് മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ലോഡ്ജിനെതിരെ നടപടിയെടുത്തിരുന്നില്ല.
ജില്ലയിലെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പൊലീസ് റെയ്ഡുണ്ടാവില്ലെന്നും ലോഡ്ജ് ഉടമകള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും നടത്തിപ്പുകാര്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. താഴെപ്പാലത്ത് ധനകാര്യ സ്ഥാപനങ്ങളും ബേക്കറിയടക്കം പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ആയതിനാല്‍ വിദ്യാര്‍ഥികളെയടക്കം ഇവിടേക്ക് എത്തിക്കുന്നതും നാട്ടുകാര്‍ക്ക് സംശയത്തിനിടയാക്കാത്തതും ലോഡ്ജ് നടത്തിപ്പുകാര്‍ അവസരമാക്കുന്നു.

error: Content is protected !!