സര്‍വകലാശാലയിലെ കുഴിക്കളരിയില്‍ പരിശീലനം തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവകുപ്പിന്റെ നവീകരിച്ച കുഴിക്കളരിയുടെയും വര്‍ഷകാല കളരി പരിശീലനത്തിന്റെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പിന് സമീപമുള്ള കുഴിക്കളരിയിലാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ജീവനക്കാരുടെ മക്കള്‍ക്കുമായി കളരി പഠിപ്പിക്കുന്നത്. ആറു വര്‍ഷം മുമ്പ് തന്നെ ഇവിടെ കളരി പരിശീലനം തുടങ്ങിയിരുന്നെങ്കിലും കോവിഡ് കാലത്ത് മുടങ്ങിപ്പോവുകയായിരുന്നു. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. കളരി ഗുരുക്കള്‍ എന്‍.പി. സുരേഷ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കെ.ആര്‍. പ്രശാന്ത് കുമാര്‍, വിഷ്ണു എന്നിവര്‍ സംസാരിച്ചു. രണ്ടു ബാച്ചുകളിലായി എഴുപതോളം പേരാണ് ഇവിടെ പരിശീലിക്കുന്നത്.

ഫോട്ടോ- ഫോക്ലോര്‍ പഠനവകുപ്പിലെ നവീകരിച്ച കുഴിക്കളരി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് കളരി അഭ്യസിക്കുന്നവര്‍ക്കൊപ്പം.       പി.ആര്‍. 1061/2022

എം.സി.എ. പ്രവേശനം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ലോഗിനില്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ആഗസ്ത് 5-നകം സര്‍വകലാശാലാ സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ ആഗസ്ത് 10-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 7017.  പി.ആര്‍. 1062/2022

അഫ്‌സലുല്‍ ഉലമ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ട്രയല്‍ അലോട്ട്‌മെന്റ്പ്രസിദ്ധീകരിച്ചു. നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ ഒഴികെ മറ്റെല്ലാവിധ തിരുത്തലുകള്‍ക്കും ആഗസ്ത് 2 വരെ അവസരമുണ്ട്. തിരുത്തല്‍ വരുത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ആദ്യ അലോട്ട്‌മെന്റ് ആഗസ്ത് 6-ന് പ്രസിദ്ധീകരിക്കും.       പി.ആര്‍. 1063/2022

പുനര്‍മൂല്യനിര്‍ണയ അപേക്ഷ നീട്ടി

ആറാം സെമസ്റ്റര്‍ ബി.കോം., അനുബന്ധ വിഷയങ്ങള്‍ ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 8 വരെ നീട്ടി.       പി.ആര്‍. 1064/2022

എം.ബി.എ. പ്രൊജക്ട്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ ക്രമപ്രകാരമുള്ള അനുബന്ധങ്ങള്‍ സഹിതം തങ്ങളുടെ പ്രൊജക്ട് ആഗസ്ത് 31-നകം ബന്ധപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വൈവ സപ്തംബര്‍ 14-ന് തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.       പി.ആര്‍. 1065/2022

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ന് തുടങ്ങും.       പി.ആര്‍. 1066/2022

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ജെമ്മോളജി ആന്റ് ജ്വല്ലറി ഡിസൈനിംഗ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ ആഗസ്ത് 3-ന് തുടങ്ങും.        പി.ആര്‍. 1067/2022

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.       പി.ആര്‍. 1068/2022

error: Content is protected !!