Monday, August 11

കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ് പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഏഴുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു.

ആംബുലൻസിൽ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

error: Content is protected !!