തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ദേശീയപാത കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ പെട്ട പ്രായപൂർത്തിയകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കോഴിക്കോട് കക്കോടി യോഗി മഠത്തിൽ ജിഷ്ണു (19) വും മറ്റൊരാളുമാണ് പിടിയിലായത്. സംഘത്തിൽ പെട്ട രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. മോഷ്ടിച്ച വാഹനങ്ങളിൽ എത്തി ദേശീയപാതയോരത്തെ കടകളിൽ കവർച്ച നടത്തുകയാണ് പതിവ്. ഈ മാസം 11 ന് പൂക്കിപ്പറമ്പിലെ വസ്ത്ര കടയും കോഴിച്ചെനയിലെ 2 കടകളിലും കോട്ടക്കൽ 2 കടകളിലും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz
കക്കോടിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ 4 പേരും കൂടി വി കെ പടിയിൽ എത്തി ഇവിടെ നിന്നും മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. രണ്ട് സ്കൂട്ടറുകളിലുമായി 4 പേർ പൂക്കിപ്പറമ്പിലെ ലേഡീസ് &കിഡ്സ് കടയുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തി. തുടർന്ന് കോഴിച്ചെനയിലത്തി പലചരക്ക് കടയിലും അലങ്കാര പക്ഷി മൽസ്യ വിൽപന കേന്ദ്രത്തിലും മോഷണം നടത്തി. തുടർന്ന് കോട്ടക്കൽ 2 കടകളിലും മോഷണം നടത്തിയ ശേഷം വി കെ പടിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ കാക്കഞ്ചേരിയിൽ ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ നേരത്തെ കരുമ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് വെളിമുക്കിലെ ഫ്രൂട്‌സ് കടയിൽ മോഷണം നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലും നിരവധി മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കവർച്ച നടത്തിയിരുന്നത്.
കക്കാട് കരുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് എസ് ഐ എൻ.മുഹമ്മദ് റഫീഖ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയെ കുറിച്ച് വിവരം ലഭിച്ചത്.
SI മുഹമ്മദ് റഫീഖ്, SI ശിവദാസൻ,SI രഞ്ജിത്ത്, പ്രൊബേഷൻ SI
ജീഷ്മ, SCPO മുരളി, രാകേഷ്, CPO ജോഷി DANSAF അംഗങ്ങളായ വിപിൻ, ജിനേഷ് ,അഭിമന്യു, സബറുദ്ധീൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ റിമാൻഡ് ചെയ്യുകയും, രണ്ടാം പ്രതി പ്രായപൂർത്തി ആവാത്ത ആൾ ആയതിനാൽ ജുവനൈൽ ഹോം ലേക്ക് മാറ്റുകയും ചെയ്തു. ഈ കേസിൽ ഇനിയുള്ള രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ മറ്റുകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.