പെരുവള്ളൂർ വരപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പെരുവള്ളൂർ : പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് സാരമായ പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ വരപ്പാറ ജങ്ഷനിൽ വെച്ചാണ് സംഭവം. മുഹമ്മദ് നിഹാൽ, ഷാമിൽ സാദിഖ് എന്നിവരാണ് മരിച്ചത്. മുഹമ്മദ്, റിൻഷാദ് എന്നിവർക്കാണ് പരിക്ക്.

മരിച്ചവരിൽ ഒരാൾ മുന്നിയൂർ ആലിൻ ചുവട് നിന്ന് സൂപ്പർ ബസാറിലേക്ക് താമസം മാറിയ കുടുംബത്തിലെ വ്യക്തിയും മറ്റൊരാൾ മക്കരപ്പറമ്പ് സ്വദേശിയുമാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെക്കും മാറ്റിയതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. സൂപ്പർ ബസാർ സ്വദേശിയുടെ സഹോദരായ വിദ്യാർ ഥി ക്ക് ഗുരുതര പരിക്കാണ്.

error: Content is protected !!