Wednesday, July 22

ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം

തിരൂരങ്ങാടി : ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ വന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാരൻ മർദ്ദിച്ചതായി പരാതി. തലപ്പാറ കെഎസ്ഇബി ഓഫീസിലെ ഇലക്ട്രിക്കൽ വർക്കർ തേഞ്ഞിപ്പാലം കൊയപ്പ സ്വദേശി കുമ്മലേരി പ്രകാശ് ബാബു (56) വിനെയാണ് മർദിച്ചത്. എ ആർ നഗർ പുകയൂർ കൊട്ടഞ്ചാൽ സ്വദേശി ബഷീർ ആണ് മർദിച്ചത്. രാവിലെയാണ് സംഭവം. ബില്ല് അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു മടങ്ങുമ്പോൾ പിറകിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

error: Content is protected !!