കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി പാലക്കാട്, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഒന്നര കിലോയിലധികം സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
വ്യാഴാഴ്ച ദമാമില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ പാലക്കാട് കോട്ടോപ്പാടം സ്വദേശി ചെമ്പന്‍കുന്നന്‍ അകില് റഫാന് (30) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച 638 ഗ്രാം ഭാരമുള്ള 02 ക്യാപ്സൂളുകള് കണ്ടെടുത്തു. ഇതില്‍ നിന്നും 34 ലക്ഷം രൂപ വിലമതിക്കുന്ന 574 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പാടിക്കല് മുഹമ്മദ് ത്വയ്യിബ് (27) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 902 ഗ്രാം തൂക്കമുള്ള 03 ക്യാപ്സൂളുകള് കണ്ടെടുത്തു. ഇതില്‍ നിന്നും 49 രൂപ വിലമതിക്കുന്ന 811 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.