ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ ബൈക്കിൽ പുറപ്പെട്ട 2 പേർ കാസർകോട് അപകടത്തിൽ മരിച്ചു.
ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ അഞ്ചുകണ്ടൻ സുബൈറിൻ്റെ മകൻ ഷിബിൽ (20), പള്ളിത്തൊടി അബ്ദുൽ കരീമിൻ്റെ മകൻ ജംഷീർ (22) എന്നിവരാണു മരിച്ചത്. ഷിബിൽ ഹൈദരാബാദ് എഫ് സി ക്കു വേണ്ടി കളിക്കുന്ന റബീഹിൻ്റെ പിതൃസഹോദരൻ്റെ മകനാണ്. ഇന്നലെ രാത്രി 8 ന് മണിക്കാണ് ഇവർ ബൈക്കിൽ പുറപ്പെട്ടത്. കാറിൽ മറ്റൊരു സംഘവും ഇവർക്കൊപ്പം യാത്ര പോയിരുന്നു. ഇന്ന് പുലർച്ചെ 5 ന് കാസർകോട് ഉദുമ പള്ളത്ത് വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു.