Sunday, September 20

Tag: Kasarkod

വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു
Crime

വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തില്‍ കാസര്‍കോട് പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തില്‍ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ ജസീലയ്‌ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. ജീവനൊടുക്കുന്നതിന് മുമ്പ് നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് ജസീല ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായതില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ പറഞ്ഞു. താന്‍ ആരുടെയൊക്കെയോ കൂടെ കോഴിക്കോട് പോ...
നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു
Accident

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഷിമോഗയിൽ നിന്ന് വരുമ്പോ ഴാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ....
ഐഎസ്എൽ ഫുട്ബാൾ മത്സരം കാണാൻ പുറപ്പെട്ട മലപ്പുറത്തെ 2 യുവാക്കൾ അപകടത്തിൽ മരിച്ചു
Accident

ഐഎസ്എൽ ഫുട്ബാൾ മത്സരം കാണാൻ പുറപ്പെട്ട മലപ്പുറത്തെ 2 യുവാക്കൾ അപകടത്തിൽ മരിച്ചു

ഗോവയിൽ നടക്കുന്ന ഐ എസ് എൽ ഫുട്‌ബോൾ ഫൈനൽ മത്സരം കാണാൻ ബൈക്കിൽ പുറപ്പെട്ട 2 പേർ കാസർകോട് അപകടത്തിൽ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ അഞ്ചുകണ്ടൻ സുബൈറിൻ്റെ മകൻ ഷിബിൽ (20), പള്ളിത്തൊടി അബ്ദുൽ കരീമിൻ്റെ മകൻ ജംഷീർ (22) എന്നിവരാണു മരിച്ചത്. ഷിബിൽ ഹൈദരാബാദ് എഫ് സി ക്കു വേണ്ടി കളിക്കുന്ന റബീഹിൻ്റെ പിതൃസഹോദരൻ്റെ മകനാണ്. ഇന്നലെ രാത്രി 8 ന് മണിക്കാണ് ഇവർ ബൈക്കിൽ പുറപ്പെട്ടത്. കാറിൽ മറ്റൊരു സംഘവും ഇവർക്കൊപ്പം യാത്ര പോയിരുന്നു. ഇന്ന് പുലർച്ചെ 5 ന് കാസർകോട് ഉദുമ പള്ളത്ത് വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പെട്ട ബൈക്ക്...
കരിപ്പൂരിൽ സ്വർണ വേട്ട:1.52 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി
Kerala

കരിപ്പൂരിൽ സ്വർണ വേട്ട:1.52 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽ നിന്ന് 1008 ഗ്രാം സ്വർണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫൈസലിൽ നിന്ന് 1940 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വർണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. എ കിരൺ, ഡോ.എസ്.എസ...